ഈണം എന്ന വിപ്ലവത്തിൽ ഒരു ഡിസൈനറായി കടന്നു വരാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.ഈണത്തിന്റെ ലോഗോകൾ നിങ്ങൾ ഇഷ്ട്പ്പെടുന്നുവെങ്കിൽ ഞാൻ ധന്യനായി..!
എന്നും ഓർമ്മയിൽ സൂക്ഷിയ്ക്കാൻ ചില നിമിഷങ്ങൾ ഈണത്തോടൊപ്പം...!
ഈണം ലോഗോ ഞാനെന്ന കലാകാരന്റെ ഉപഹാരം
നിങ്ങളുടെ ലിങ്ക് വിസിറ്റ് (എന്റെ) എനിയ്ക്കു കിട്ടുന്ന ഉപഹാരം...
ഈണം ലോഗോ ഉണ്ടാക്കിയതിൽ ഞാൻ സന്തോഷിയ്ക്കുന്നു. ഒരു രവീന്ദ്രസംഗീതം പോലെ എന്നും ഈണം ഒരു ഒറ്റക്കമ്പി നാദമായി നിലനില്ക്കട്ടെ എന്നാശംസിയ്ക്കുന്നു.
എന്നെ കുറിച്ചു്. ഞാൻ ഒരു ഫിലിം പബ്ലിസിറ്റി ഡിസൈനർ ആണു്.
(മണിച്ചിത്രത്താഴു്, പവിത്രം, മഴയെത്തും മുമ്പേ, തോവാളപ്പൂക്കൾ, സുകൃതം, തച്ചോളി വർഗ്ഗീസ് ചേകവർ,
നം. 1 സ്നേഹതീരം ബാംഗ്ലൂർ നോർത്തു്, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, കുടുംബവിശേഷം, തിരുവതാംകൂർ തിരുമനസ്സു്. തുടങ്ങിയവ
ഓർമ്മയില്ല... ബാക്കി ഒരു 45 ഫിലിം ചെയ്തിട്ടുണ്ടു്. കൊളോണിയായ്ക്കു വേണ്ടി.) ഇപ്പോൾ സ്വന്തം പേരിൽ .. ശ്രമം തുടരുന്നു.
ആയതിനാൽ എന്റെ വർക്കുകൾ അധികവും ഫിലിംസുമായി ബന്ധപ്പെട്ടതാകാറുണ്ടു്. കൂടെ ചില ഇവന്റുകളുടേയും.
ഇപ്പോൾ 12 വർഷമായി ദുബായിൽ ആഡ് ഏജൻസിയിൽ ആർട്ട് ഡയറക്ടർ ആയി ജോലി ചെയ്യുന്നു.
ഒരു സ്നേഹഗീതം ആശംസിയ്ക്കുന്നതോടെ.. നല്ലവരായ നിങ്ങളുടെ അനുഗ്രഹവും ആഗ്രഹിയ്ക്കുന്നു.
Thahanaseer | A Creative Born.
































Comments
കിട്ടുന്ന
thaha sir nu ella vidha