Select your language:

ഈണം!!!

മലയാളം ബ്ലോഗേ­ഴ്സും www.m3db.com ഉം കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭം! ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമം! ആർദ്ര­മായ ഗാന­ങ്ങ­ളെ എന്നും ഗൃഹാ­തുര­ത്വ­ത്തോ­ടെ മന­സ്സിൽ സൂക്ഷി­ക്കു­ന്ന സ്വദേശ-­വിദേശ മല­യാളി­കളു­ടെ ചിര­കാല സ്വപ്ന സാക്ഷാ­ത്കാ­രം!

ഒന്നല്ല, അനേകം വ്യക്ത­മായ ഉദ്ദേശ ലക്ഷ്യ­ങ്ങളോ­ടെ­യാണ് “ഈണം” മുന്നി­ട്ടിറ­ങ്ങു­ന്നത്. കഴി­വുള്ള ഗായ­കർ­ക്ക്, തങ്ങ­ളുടെ ശബ്ദം പുറം­ലോക­ത്തേ­ക്കെ­ത്തി­ക്കു­ന്ന ഒരു സഹാ­യി­യാ­യി, സ്വന്തം രചന­കൾ പുസ്ത­കത്താ­ളുക­ളിൽ അല്ലെ­ങ്കിൽ ബ്ലോഗി­ലെ പോസ്റ്റു­ക­ളിൽ മാത്രം ഒതു­ക്കി നിർത്തേ­ണ്ടി­വരു­ന്ന പ്രതിഭാ­ധന­രായ എഴുത്തു­കാർക്ക് ഒരു വേദി­യായി, അക്ഷര­ക്കൂട്ട­ങ്ങൾക്ക് സംഗീതം നൽകി അനു­പമ ഗാന­ങ്ങളാ­യി രൂപ­പ്പെടു­ത്താൻ കഴി­യുന്ന പ്രതിഭാ­ധന­രായ യുവ സംഗീത­സംവി­ധായ­കർ­ക്കൊരു സങ്കേത­മായി “ഈണം” എന്നും ഉണ്ടാ­കും. അതിന് സംഗീത­ത്തെ സ്നേഹി­ക്കുന്ന സഹൃദ­യരായ ഓരോ മല­യാളി­യുടേ­യും ആ വലിയ മനസ്സും, ഒപ്പം, സഹായ സഹ­കര­ണ­ങ്ങ­ളും ഉണ്ടാ­കണ­മെന്ന് സദയം അഭ്യർ­ത്ഥി­ക്കു­ന്നു. ആദ്യ സംരം­ഭം കുറ്റ­മറ്റ­തെന്ന് ഒരു­തര­ത്തി­ലും അവ­കാശ­പ്പെടു­ന്നില്ല. കവി­ഭാവന­യി­ലൂ­ടെ മാത്രം നാം കണ്ട­റിഞ്ഞ ‘ഏക­ലോക’­മെന്ന ദർശന­ത്തെ യാഥാർ­ത്ഥ്യ­മാ­ക്കി, ഭൂ­ലോക­ത്തിന്റെ ഏതു­കോണി­ലു­മു­ള്ള മനസ്സു­കളേ­യും വിരൽ­ത്തുമ്പി­ലൂടെ തൊട്ട­റി­യാൻ പര്യാ­പ്ത­മാക്കി­യ ആധു­നിക സാങ്കേ­തിക­വിദ്യ­യുടെ സഹാ­യ­ത്താൽ, പര­സ്പരം കാണാ­തെ ലോക­ത്തി­ന്റെ പല­ഭാഗ­ത്തി­രുന്ന് മെന­ഞ്ഞെ­ടുത്ത­വയാ­ണീ­ഗാന­ങ്ങ­ളെല്ലാം­തന്നെ. ആയ­തി­നാൽ, കുറ്റ­ങ്ങളും കുറവു­കളും സ്വാ­ഭാ­വി­കം. ആ പോരാ­യ്മ­കൾ ചൂണ്ടി­ക്കാ­ട്ടി വരും­കാല­സംരംഭ­ങ്ങൾ­ക്ക് “ഈണ”­ത്തിന് മാർഗ്ഗ­നിർദ്ദേ­ശം നൽ­കാൻ ഏവരും മുന്നിട്ടു വരണ­മെന്ന് അഭ്യർത്ഥി­ക്കുക­യാണ്. ചുരു­ങ്ങിയ സമയ­പരിധി­യിൽ ഇങ്ങനെ­യൊന്ന­ണി­യി­ച്ചൊ­രു­ക്കാൻ കഴിഞ്ഞ­തിലു­ള്ള നിറ­ഞ്ഞ സന്തോ­ഷ­മോ­ടെ, “ഈണ”­ത്തി­ന്റെ ഈ ആദ്യ ഗാനോ­പ­ഹാ­രം സവിനയം സമർപ്പി­ക്കട്ടെ.

ഈണം ടീം.

This text will be replaced by the flash music player.

 

ഓരോ പാട്ടിന്റെ വരികൾക്കും വിശദവിവരങ്ങൾക്കും ഇവിടം സന്ദർശിയ്ക്കുക

സഹൃദയരുടെ ആസ്വാദനക്കുറിപ്പുകളും വിമർശനശരങ്ങളും ഇവിടെ വായിയ്ക്കാം.

പുതിയ ആൽബം 'ഓണം With ഈണം' | Our new album "Onam with eeNam"

Onam with Eenam 2011 Album


Creative Commons License
Eenam by Eenam is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.eenam.com.
Permissions beyond the scope of this license may be available at www.eenam.com

ബഹുവ്രീഹി
Joseph Thomas
Divya Menon
ethiran Devi pillai Rajesh Raman Nisikanth G Manu Pamaran Kiranz Suresh
KC Geetha
Divya Pankaj
The great team behind this revolution
We are all from different walks of life, but united together in the cause of free music. Our visions, our dreams, our feelings, feel yourself through the 9 songs we've presented here.
Thaha Naseer | Nandakumar | Kevin & Siji © 2009 Eenam team. All rights reserved